എമ്പപ്പെയക്കും കവാനിക്കും പരിക്ക്!!

പി എസ് ജി കൂടുതൽ പ്രതിസന്ധികളിൽ ആകുന്നു. നെയ്മർ കളിക്കാത്ത പ്രശ്നത്തോടൊപ്പം ടീമിലെ രണ്ട് പ്രമുഖ കളിക്കാർക്ക് ഏറ്റ പരിക്കും പി എസ് ജിക്ക് തലവേദന നൽകുന്നു. സ്ട്രൈക്കർ കവാനിയും യുവതാരം എമ്പപ്പെയുമാണ് പരിക്കിന്റെ പിടിയിലായത്‌. ടുലൂസിനെതിരായ മത്സരത്തിൽ വെറും 15 മിനുട്ട് മാത്രമേ കവാനിക്ക് കളിക്കാൻ ആയുള്ളൂ. അപ്പോഴേക്കും താരത്തെ മാറ്റേണ്ടി വന്നു.

എമ്പപ്പെ രണ്ടാം പകുതിയിലാണ് കളം വിട്ടത്. 66ആം മിനുട്ടിൽ ആയിരുന്നു തുടയെല്ലിനേറ്റ പരിക്ക് കാരണം എമ്പപ്പെ കളം വിടേണ്ടി വന്നത്. ഇരു താരങ്ങളും പി എസ് ജിയുടെ അടുത്ത മത്സരത്തിൽ ഉണ്ടാവില്ല. നെയ്മറിന്റെ അഭാവത്തിനൊപ്പം ഈ താരങ്ങൾക്ക് കൂടെ പരിക്കേറ്റത് പരിശീലകൻ ടുക്കലിന് വലിയ പ്രശ്നങ്ങൾ നൽകും

Previous articleബാഴ്സലോണയിൽ ചരിത്രം കുറിച്ച് അൻസു!!
Next articleഅഞ്ച് വിക്കറ്റ് നേട്ടത്തിൽ ഏഷ്യൻ റെക്കോർഡിട്ട് ബുംറ