കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ പരാജയങ്ങളിലൊക്കെ എല്ലാവരും കുറ്റം തന്റെയാണെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കുക ആയിരുന്നു എന്ന് വെയിൽസ് താരം ഗരെത് ബെയ്ല്. എന്നാൽ അത് ശരിയല്ല എന്നും ടീമിലെ എല്ലാവരും ഒരു പോലെ പരാജയപ്പെട്ട വർഷമാണ് കഴിഞ്ഞ വർഷം എന്നും ബെയ്ല് പറഞ്ഞു. കഴിഞ്ഞ സീസണിക് താൻ റയലിനായി കളിക്കുന്നുണ്ടായിരുന്നു എങ്കിലും സന്തോഷവാനായിരുന്നില്ല എന്നും ബെയ്ല് പറഞ്ഞു.
പക്ഷെ താൻ ഒരു പ്രൊഫഷണൽ ആണ്. അതുകൊണ്ട് തന്നെ കളത്തിൽ ഇറങ്ങിയാൽ താൻ തന്റെ എല്ലാം ടീമിനു വേണ്ടി നൽകും. അത് രാജ്യത്തിനായാലും ക്ലബിനായാലും അങ്ങനെ ആണെന്ന് ബെയ്ല് പറഞ്ഞു. ഈ വർഷവും റയൽ മാഡ്രിഡിൽ ഒരുപാട് പ്രശ്നങ്ങൾ കാത്തിരിക്കുന്നുണ്ട് എന്നും ബെയ്ല് പറഞ്ഞു. താനും ക്ലബുമായുള്ള കാര്യങ്ങൾ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കും എന്നും ബെയ്ല് പറഞ്ഞു.