റയൽ മാഡ്രിഡ് താരം ഗരെയ്ത് ബെയ്ലിന് വിലക്ക് ഒരു മത്സരത്തിൽ മാത്രം. കഴിഞ്ഞ മത്സരത്തിൽ ബെയ്ല് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. താരത്തിന് കൂടുതൽ മത്സരങ്ങൾ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കരിതപ്പെട്ടിരുന്നു എങ്കിലും ഒരു മത്സരത്തിൽ മാത്രമേ വിലക്ക് ഉണ്ടാവുകയുള്ളൂ എന്ന് ലാലിഗ പറഞ്ഞു. വിയ്യാറയലിന് എതിരായ മത്സരത്തിൽ ആയിരുന്നു ബെയ്ല് ചുവപ്പ് കാർഡ് വാങ്ങിയത്.
അന്ന് ബെയ്ല് തന്നെ ആയിരുന്നു റയൽ മാഡ്രിഡിന്റെ രക്ഷകനായത്. 2-2 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ രണ്ട് ഗോളുകളും ബെയ്ല് ആയിരുന്നു നേടിയത്. ഇനി റയലിന്റെ ലെവന്റയുമായുള്ള മത്സരമാകും ബെയ്ലിന് നഷ്ടമാവുക. റയലിന്റെ ഹോം ഗ്രൌണ്ടിലാകും മത്സരം. പക്ഷെ ഹസാർഡ്, റോഡ്രിഗോ എന്നിവർക്ക് പരിക്ക് മാറി ആ സമയത്തേക്ക് എത്തും എന്നത് കൊണ്ട് സിദാന് ബെയ്ലിന്റെ വിടവ് നികത്താനായേക്കും.













