ബയേണിനെ സമനിലയിൽ തളച്ച് ഓഗ്സ്ബർഗ്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ഒഗ്സ്ബർഗ്. 2-2 ന്റെ സമനിലയിലാണ് മത്സരം അവസാനിച്ചത്. ഒന്നാം മിനുട്ടിൽ ഗോൾ വഴങ്ങിയ ബയേൺ വമ്പൻ തിരിച്ച് വരവാണ് നടത്തിയത്. എങ്കിലും ഒഗ്സ്ബർഗ് ഇഞ്ചുറി ടൈം ഗോളിലൂടെ ബയേണിന്റെ പ്രതീക്ഷകൾക്ക് തടയിട്ടു. ഒന്നാംമിനുട്ടിൽ മാർകോ റിച്ചർ ഒഗ്സ്ബർഗിന് വേണ്ടി ഗോളടിച്ചു.

എന്നാൽ ബയേണിന് വേണ്ടി തുടർച്ചയായ എട്ടാം മത്സരത്തിലും ഗോളടിച്ച് കൊണ്ട് ലെവൻഡോസ്കി ബയേണിന് സമനില നൽകി. 14ആം മിനുറ്റിലാണ് ലെവൻഡോസ്കി ഗോളടിച്ചത്. ഗ്നബ്രിയാണ് ലെവൻഡോസ്കിയുടെ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിടെ തുടക്കത്തിൽ തന്നെ സെർജ് ഗ്നബ്രിയിലൂടെ ബയേൺ തിരിച്ചടിച്ചു. എന്നാൽ ജയമുറപ്പിച്ച ബയേണിനെ കാത്തിരുന്നത് സമനിലയായിരുന്നു. വിജയഗോൾ നേടാനുള്ള സുവർണാവസരം തോമസ് മുള്ളർ നഷ്ടമാക്കി. എന്നാൽ ഇഞ്ചുറി ടൈമിൽ അൽഫ്രെഡ് ഫിന്നബോഗസൺ ഒഗ്സ്ബർഗിന് വേണ്ടി സമനില‌നേടി.

Previous articleഅത്ലറ്റിക്കോ മാഡ്രിഡിനെ വലൻസിയ സമനിലയിൽ തളച്ചു
Next articleവാർ തുണയായി, ബേൺലിക്കെതിരെ ലെസ്റ്ററിന് ജയം