റാചിചിന്റെ അത്ഭുത ഗോളിനും അത്ലറ്റിക്കോ മാഡ്രിഡിനെ തടയാൻ ആയില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തന്നെ തുടരും. ഇന്നലെ ആവേശകരമായ പോരാട്ടത്തിൽ വലൻസിയയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. ഹോ മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മത്സരത്തിന്റെ 11ആം മിനുട്ടിൽ ആയിരുന്നു വലൻസിയയുടെ ഗോൾ. റാചിചിന്റെ ഒരു ലോങ് റേഞ്ച് കേർളർ ഒബ്ലകിനു പോലുൻ തടയാൻ ആകാതെ ഗോൾ വലയുടെ ടോപ് കോർണറിൽ പതിക്കുക ആയിരുന്നു‌‌. ഈ ഗോളിൽ പതറാതെ യുവതാരം ജാവൊ ഫെലിക്സിന്റെ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു കയറി.

23ആം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോയുടെ സമനില ഗോൾ. ലെമാറിന്റെ പാസ് സ്വീകരിച്ച ഫെലിക്സ് ആണ് ആ ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ സുവാരസ് അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകി. ഫെലിക്സിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. സുവാരസിന്റെ ലീഗിലെ ഈ സീസണിലെ 12ആം ഗോളായിരുന്നു ഇത്. 72ആം മിനുട്ടിൽ കൊറേയ അത്ലറ്റിക്കോയുടെ വിജയൻ ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ 18 മത്സരങ്ങളിൽ 47 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ എട്ടാം വിജയമാണ്. രണ്ടമാതുള്ള റയൽ മാഡ്രിഡിനേക്കാൾ 7 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്.