റാഷ്ഫോർഡിന്റെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകും

20210125 021838
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡിന് ഇന്നലെ ലിവർപൂളിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും റാഷ്ഫോർഡ് ഇന്നലെ സ്വന്തമാക്കി. എന്നാൽ മത്സരത്തിന്റെ അവസാനം റാഷ്ഫോർഡ് പരിക്കേറ്റ് കളം വിട്ടത് യുണൈറ്റഡ് ടീമിനെ ആകെ ആശങ്കയിലാക്കുന്നുണ്ട്. റാഷ്ഫോർഡിന്റെ മുട്ടിനാണ് പരിക്കേറ്റത്.

റാഷ്ഫോർഡിന്റെ മുട്ടിനാണ് പരിക്കേറ്റത് എന്നും കൂടുതൽ പരിശോധനകൾ നടത്തിയാലെ കൂടുതൽ വിവരങ്ങൾ പറയാൻ ആകു എന്നും യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഈ സീസണിൽ യുണൈറ്റഡിനായി 15 ഗോളും 7 അസിസ്റ്റും സംഭാവന ചെയ്ത താരമാണ് റാഷ്ഫോർഡ്. ലീഗ് കിരീടത്തിനായി പോരാടുന്ന യുണൈറ്റഡിന് റാഷ്ഫോർഡിന്റെ അഭാവം വലിയ പ്രശ്നങ്ങൾ നൽകിയേക്കും.

Previous articleബുണ്ടസ് ലീഗയിൽ ക്ലീൻ ഷീറ്റ് റെക്കോർഡ് കുറിച്ച് നൂയർ
Next articleറാചിചിന്റെ അത്ഭുത ഗോളിനും അത്ലറ്റിക്കോ മാഡ്രിഡിനെ തടയാൻ ആയില്ല