വീണ്ടും പരാജയം ഏറ്റുവാങ്ങി അത്ലറ്റികോ മാഡ്രിഡ്

സമീപകാലത്തെ മോശം പ്രകടനങ്ങൾ തുടർന്ന് അത്ലറ്റികോ മാഡ്രിഡ്. ഇന്ന് പത്താം സ്ഥാനക്കാർ ആയ മയ്യോർക്കക്ക് എതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട അവർക്ക് കഴിഞ്ഞ മൂന്നു കളികളിൽ ലാ ലീഗയിൽ ജയം കാണാൻ ആയിട്ടില്ല. അത്ലറ്റികോ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 16 മത്തെ മിനിറ്റിൽ കോസ്റ്റയുടെ പാസിൽ നിന്നു വേദത്ത് മുർഖി മയ്യോർക്കക്ക് മുൻതൂക്കം സമ്മാനിച്ചു.

5 മിനിറ്റിനുള്ളിൽ അൽവാരോ മൊറാറ്റ എതിർ വല കുലുക്കിയെങ്കിലും നേരിയ വ്യത്യാസത്തിൽ ഈ ഗോൾ ഓഫ് സൈഡ് ആണെന്ന് വാർ കണ്ടത്തി. അവസാന നിമിഷങ്ങളിൽ സമനിലക്ക് ആയി പൊരുതി കളിച്ച അത്ലറ്റികോക്ക് മുന്നിൽ മയ്യോർക്ക ഗോൾ കീപ്പർ മികച്ച രക്ഷപ്പെടുത്തലുകളും ആയി വില്ലനായി. നിലവിൽ ലീഗിൽ ആറാം സ്ഥാനത്തേക്ക് വീണു അത്ലറ്റികോ. അതേസമയം മറ്റൊരു മത്സരത്തിൽ എസ്പന്യോളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ വിയ്യറയൽ ലീഗിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.