അത്ലറ്റിക്കോ മാഡ്രിഡിന് സമനില, റയലിനും ബാഴ്സക്കും പ്രതീക്ഷ

20210218 101425

ലാലിഗയിൽ ഒരു മത്സരത്തിൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ ലെവന്റെ ആണ് അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. 17ആം മിനുട്ടിൽ ബാർദിയിലൂടെ ലെവന്റെ ആണ് ലീഡ് എടുത്തത്. എവേ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് അവരുടെ പതിവ് മികവിൽ എത്താൻ ആയില്ല.

മത്സരത്തിന്റെ 38ആം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ സമനില ഗോൾ. കൊകെയുടെ പാസിൽ നിന്ന് യൊറെന്റെ ആയിരുന്നു ഗോൾ നേടിയത്. ഗോൾ കീപ്പർ ഒബ്ലകിന്റെ മികവില്ലായിരുന്നു എങ്കിൽ അത്ലറ്റിക്കോ മാഡ്രിഡ് ഇന്നലെ പരാജയവുമായി മടങ്ങേണ്ടു വന്നേനെ. ഈ സമനിലയോടെ 22 മത്സരങ്ങളിൽ 55 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. പിറകെ ഉള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 6 പോയിന്റ് ആയി ഇതോടെ കുറഞ്ഞിരിക്കുകയാണ്. റയലിനേക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത് എന്നത് മാത്രമാണ് സിമിയോണിക്ക് ആശ്വാസം.

Previous article13 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ 18 ഗോളുകൾ, ഹാളണ്ട് യൂറോപ്പ് ഭരിക്കുന്നു
Next articleലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വീണ്ടും നീട്ടി, ഇന്ത്യൻ ക്യാമ്പ് വൈകും