മിലാൻ ഡെർബി സ്വന്തമാക്കി ഇന്റർ മിലാൻ!!

സീരി എയിൽ നാലാം മത്സരത്തിലും വിജയിച്ച് ഇന്റർ മിലാൻ കുതിപ്പ് തുടരുന്നു. ഇന്ന് മിലാൻ ഡെർബിയിൽ എ സി മിലാനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ഇന്റർ മിലാൻ തങ്ങളുടെ മികവ് ഒന്നുകൂടെ തെളിയിച്ചത്. എ സി മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ പരാജയപ്പെടുത്തിയത്.

തുടക്കം മുതൽ നല്ല അവസരങ്ങൾ ഒക്കെ സൃഷ്ടിച്ചത് ഇന്റർ തന്നെ ആയിരുന്നു. ഡൊണ്ണരുമ്മയുടെ മികവും ഗോൾ പോസ്റ്റുമാണ് ആദ്യ പകുതിയിൽ മിലാനെ രക്ഷിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ആരും രക്ഷയ്ക്ക് എത്തിയില്ല. 49ആം മിനുട്ടിൽ ബ്രൊസോവിചിലൂടെ ഇന്റർ മിലാൻ മുന്നിൽ എത്തി. അതിനു ശേഷവും മിലാന് തിരിച്ച് ഒരു ആക്രമണം നടത്താൻ ആയില്ല.

78ആം മിനുട്ടിൽ ലുകാകുവിലൂടെ ഇന്റർ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ബരെലയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ലുകാകു ഗോൾ. ലീഗിലെ ലുകാകുവിന്റെ മൂന്നാം ഗോളാണിത്. ഈ വിജയത്തോടെ ഇന്റർ മിലാൻ 12 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Previous articleവീണ്ടും വിജയമില്ലാതെ അത്ലറ്റിക്കോ മാഡ്രിഡ്
Next articleനാണംകെട്ട് ബാഴ്സലോണ!! വീണ്ടും എവേ ഗ്രൗണ്ടിൽ കാലിടറി