പെനാൽറ്റി തുലച്ചു, അത്ലറ്റികോ മാഡ്രിഡിന് സമനില

- Advertisement -

ല ലീഗെയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം അത്ലറ്റികോ മാഡ്രിഡ് തുലച്ചു. സെവിയ്യക്ക് എതിരെ 1-1 ന്റെ സമനില നേടാൻ മാത്രമാണ് അവർക്കായത്. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തുക എന്ന അവസരം അവർക്ക് നഷ്ടമായി. നിലവിൽ 12 മത്സരങ്ങൾ കളിച്ച അവർ 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

28 ആം മിനുട്ടിൽ ഫ്രാങ്കോ വാസ്‌കേസിന്റെ ഗോളിൽ സെവിയ്യയാണ് ലീഡ് നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ മികച്ച ഫോമിലുള്ള സ്‌ട്രൈക്കർ ആൽവാരോ മൊറാത്ത അവർക്ക് 60 ആം മിനുട്ടിൽ സമനില സമ്മാനിച്ചു.പക്ഷെ വിജയം നേടാനുള്ള അവസരം അത്ലറ്റിയെ 72 ആം മിനുട്ടിൽ തേടി വന്നെങ്കിലും അവർക്ക് മുതലാക്കാനായില്ല. കൊക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത ഡിയാഗോ കോസ്റ്റയുടെ ഷോട്ട് സേവിയ്യ ഗോളി തട്ടി അകറ്റിയതോടെ അവർക്ക് കേവലം ഒരു പോയിന്റിൽ തൃപ്തിപെടേണ്ടി വന്നു.

Advertisement