മാനെ ‘ഡൈവർ’ – ലിവർപൂൾ താരത്തിന് എതിരെ ഒളിയമ്പുമായി ഗാർഡിയോള

- Advertisement -

പ്രീമിയർ ലീഗിൽ അടുത്ത ആഴ്ച്ച ലിവർപൂൾ- മാഞ്ചസ്റ്റർ സിറ്റി പോരാട്ടം നടക്കാനിരിക്കെ ലിവർപൂൾ സൂപ്പർ താരം സാഡിയോ മാനേക്ക് എതിരെ ഒളിയമ്പുമായി സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. മാനെ ചില സമയങ്ങളിൽ ഡൈവ് ചെയ്യുന്നു എന്നാണ് പെപ്പിന്റെ ആരോപണം.

സിറ്റിയുടെ സൗത്താംപ്ന് എതിരായ മത്സര ശേഷം ഇന്ന് ലിവർപൂളിന് ജയം സമ്മാനിച്ച മാനെയെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഗാർഡിയോള സെനഗൽ താരത്തിന് എതിരെ പരാമർശങ്ങൾ നടത്തിയത്. ‘ചില സമയങ്ങളിൽ മാനെ ഡൈവ് ചെയ്യും, ചില കളികളിൽ ഇതുപോലെ മികച്ച ഗോളുകൾ അവസാന മിനുട്ടുകളിൽ നേടാനുമുള്ള കഴിവും ഉണ്ട്’ എന്നാണ് പെപ്പ് മാനെയെ കുറിച്ച് പറഞ്ഞത്.

ക്ലാസ്സിക് പോരാട്ടത്തിന് മുൻപ് സിറ്റി പരിശീലകൻ ലിവർപൂൾ കളിക്കാരന് എതിരെ പരാമർശം നടത്തിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ വന്നേക്കും.

Advertisement