കരിയറിലെ ആദ്യ ഹാട്രിക്കുമായി അസൻസിയോ, വമ്പൻ വിജയവുമായി റയൽ മാഡ്രിഡ്

20210923 030037
Credit: Twitter

ആഞ്ചലോട്ടിയുടെ കീഴിലെ മികച്ച പ്രകടനങ്ങൾ റയൽ മാഡ്രിഡ് തുടരുകയാണ്. ഇന്ന് മയ്യോർകയാണ് റയൽ മാഡ്രിഡ് അറ്റാക്കിന്റെ ചൂടറിഞ്ഞത്. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആയിരുന്നു ഇന്നത്തെ റയൽ മാഡ്രിഡ് വിജയം. റയലിനായി അസൻസിയോ ഇന്ന് ഹാട്രിക്ക് നേടി. അസൻസിയോയുടെ കരിയറിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്. തന്റെ മുൻ ക്ലബാണ് മയ്യോർക എന്നതിനാൽ അസൻസിയോ ഇന്നത്തെ ഗോളുകൾ ആഘോഷിച്ചില്ല.

ഇന്ന് മൂന്നാം മിനുട്ടിൽ ബെൻസീമ ആണ് റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്. ബെൻസീമയുടെ സീസണിലെ ഏഴാമത്തെ ഗോളായിരുന്നു ഇത്. 24, 29, 55 മിനുട്ടുകളിൽ ആയിരുന്നു അസൻസിയോയുടെ ഗോളുകൾ. ഇത രണ്ടു ഗോളുകൾ ഒരുക്കിയത് ബെൻസീമ ആണ്. പിന്നാലെ 78ആം മിനുട്ടിൽ ബെൻസീമ വീണ്ടും സ്കോറും ചെയ്തു. ബെൻസീമക്ക് ഇതോടെ സീസണിൽ ഏഴ് അസിസ്റ്റും എട്ടു ഗോളുകളും ആയി. പിന്നീട് ഇസ്കോയിലൂടെ റയൽ ആറാം ഗോൾ നേടി.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 16 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleഎ സി മിലാൻ വിജയ വഴിയിൽ തിരികെയെത്തി
Next articleലീഗ് കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചർ ആയി, ആഴ്സണലിന് ലീഡ്സ്, സിറ്റിക്ക് വെസ്റ്റ് ഹാം