എ സി മിലാൻ വിജയ വഴിയിൽ തിരികെയെത്തി

20210923 025529

വിജയമില്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം എ സി മിലാൻ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് അവർ സീരി എയിൽ നടന്ന വലിയ മത്സരത്തിൽ വെനിസിയയെ പരാജയപ്പെടുത്തി. മിലാനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹോം ടീമിന്റെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഗോളുകൾ വന്നത്. 68ആം മിനുട്ടിൽ ഡിയസിലൂടെ ആണ് മിലാൻ ലീഡ് എടുത്തത്. തിയോ ഹെർണാണ്ടസ് ആയിരുന്നു ഗോൾ ഒരുക്കിയത്. പിന്നാലെ 82ആം മിനുട്ടിൽ ഹെർണാണ്ടസ് തന്നെ ഗോളും നേടി.

ഈ ജയത്തോടെ മിലാൻ 13 പോയിന്റുമായി ലീഗിൽ രണ്ടാമത് എത്തി. ഇബ്രഹിമോവിച് ഇന്ന് ടീമിനൊപ്പം ഉണ്ടായുരുന്നില്ല.

Previous articleഅവസാന നിമിഷ ഗോളിൽ വിജയവുമായി പി എസ് ജി, ഹകീമിക്ക് ഇരട്ട ഗോളുകൾ
Next articleകരിയറിലെ ആദ്യ ഹാട്രിക്കുമായി അസൻസിയോ, വമ്പൻ വിജയവുമായി റയൽ മാഡ്രിഡ്