“ആർതുറിനെ വിൽക്കുമെന്ന് ക്ലബ് തന്നോട് പറഞ്ഞിട്ടില്ല” – സെറ്റിയൻ

- Advertisement -

ആർതുർ യുവന്റസിലേക്ക് പോകും എന്ന് അഭ്യൂഹങ്ങൾ കനക്കുകയാണ്. എന്നാൽ ഇങ്ങനെ ഒരു ട്രാൻസ്ഫർ നടക്കുന്നതും ആർതുറിനെ യുവന്റസിനു വിൽക്കുകയാണ് എന്നതും തന്നോട് ക്ലബ് പറഞ്ഞിട്ടില്ല എന്ന് സെറ്റിയൻ പറഞ്ഞു. അതുകൊണ്ട് തന്നെ ആർതുർ തനിക്ക് ഒരു ബാഴ്സലോണ താരമാണ് ഇപ്പോൾ എന്നും സെറ്റിയൻ പറഞ്ഞു. ആർതുർ നാളെ ബാഴ്സലോണക്ക് വേണ്ടി കളിക്കും ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്യും. സെറ്റിയൻ പറഞ്ഞു‌.

ആർതുറിനോട് തനിക്ക് പറയാനുള്ളത് ഇതൊന്നും ശ്രദ്ധിക്കാതിരിക്കുക എന്നാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥ എന്നും സെറ്റിയൻ പറഞ്ഞു. ആർതുറിന്റെ ട്രാൻസ്ഫർ ഏതാണ്ട് ഉറപ്പായ സമയത്താണ് സെറ്റിയന്റെ ഈ പ്രതികരണം. മറ്റന്നാൾ ആർതുർ യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി യാത്ര തിരിക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ലബിന്റെ ആർതുറിനെ വിൽക്കാനുള്ള തീരുമാനത്തിൽ സെറ്റിയന് അതൃപ്തി ഉണ്ടെന്നാണ് വിവരം.

Advertisement