ഏഷ്യ കപ്പ് ശ്രീലങ്കയ്ക്ക് നടത്തുവാന്‍ അവസരം നല്‍കി പാക്കിസ്ഥാന്‍, അവസാന തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡിന്റേത്

- Advertisement -

പാക്കിസ്ഥാനില്‍ ഈ വര്‍ഷം നടക്കേണ്ട ഏഷ്യ കപ്പ് ടി20 നടത്തുവാനുള്ള അവസരം ശ്രീലങ്കയ്ക്ക് നല്‍കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് ചീഫ് എഹ്സാന്‍ മാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം കുറവായ ശ്രീലങ്കയില്‍ വെച്ച് ടൂര്‍ണ്ണമെന്റ് നടത്തുന്നതാണ് അഭികാമ്യം എന്നാണ് തീരുമാനം.

ലങ്കയെ അപേക്ഷിച്ച് മറ്റു ഏഷ്യന്‍ ക്രിക്കറ്റിലെ പ്രധാനികളായ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപനം വളരെ അധികമാണ്. ഐപിഎലും ശ്രീലങ്കയില്‍ നടത്താവുന്നതാണെന്ന് ലങ്കന്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബോര്‍ഡായ ബിസിസിഐ അതിന്മേല്‍ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.

ഏഷ്യ കപ്പ് മാറ്റി വയ്ക്കുമോ അതോ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആവശ്യ പ്രകാരം ലങ്കയില്‍ നടത്തുമോ എന്നതിലുള്ള അന്തിമ തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റേതായിരിക്കും.

Advertisement