എം എ കോളേജിന് കേരള പ്രീമിയർ ലീഗിലെ ആദ്യ വിജയം

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം ഇന്ന് എം എ കോളേജ് കോതമംഗലം സ്വന്തമാക്കി. ഇന്ന് കോതമംഗലത്ത് വെച്ച് നടന്ന മത്സരത്തിൽ സാറ്റ് തിരൂരിനെയാണ് എം എ കോളേജ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. മത്സരത്തിന്റെ 81ആം മിനുട്ടിൽ ഫജിൽ ആണ് എം എ കോളേജിനായി ഗോൾ നേടിയത്.

എം എ കോളേജിന് ഈ വിജയത്തോടെ നലൗ പോയന്റായി. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ സിറ്റിയെ സമനിലയിൽ തളയ്ക്കാനും എം എ കോളേജ് കോതമംഗലത്തിനായിരുന്നു‌.

Previous article2019ലെ ഇന്ത്യയുടെ താരങ്ങൾ രോഹിത് ശർമ്മയും മായങ്ക് അഗർവാളുമെന്ന് അനിൽ കുംബ്ലെ
Next articleആർതുർ മൂന്ന് ആഴ്ചകൂടെ പുറത്ത്