ആർതുറിന്റെ ട്രാൻസ്ഫറിൽ ബ്രസീൽ ക്ലബിനു കിട്ടുക 21 കോടി!!

- Advertisement -

ആർതുറിന്റെ യുവന്റസിലേക്കുള്ള യാത്ര ബാഴ്സലോണക്ക് നഷ്ടമാണ് എന്നാണ് എല്ലാവരും പറയുന്നത് എങ്കിലും ഈ ട്രാൻസ്ഫറിൽ ലാഭം ഉണ്ടാക്കുന്നത് ആർതുറിന്റെ മുൻ ക്ലബായ ഗ്രമിയോ ആണ്. രണ്ട് വർഷം മുമ്പ് ബാഴ്സലോണക്ക് താരത്തെ വൻ തുകയ്ക്ക് വിൽക്കുമ്പോൾ ഒരു വ്യവസ്ഥ ഗ്രമിയോ വെച്ചിരുന്നു. ആർതുറിനെ ബാഴ്സലോണ തങ്ങളോട് വാങ്ങിയതിനേക്കാൽ വലിയ തുകയ്ക്ക് വിൽക്കുക ആണെങ്കിൽ ആ തുകയുടെ 3 ശതമാനം തങ്ങൾക്ക് നൽകണം എന്ന്.

ബാഴ്സലോണ 80 മില്യണാണ് ആർതുറിനെ യുവന്റസിനെ കൈമാറുന്നത്. അതുകൊണ്ട് തന്നെ 2.5 മില്യൺ യൂറോ ആകും ബാഴ്സലോണ ഗ്രമിയോക്ക് നൽകേണ്ടി വരിക. അതായത് 22 കോടി രൂപ. ഈ 80 മില്യണിൽ 70 മില്യൺ പ്യാനിചിനായി ചിലവഴിക്കുന്നതിനാൽ ആകെ 10 മില്യൺ മാത്രമെ ബാഴ്സക്ക് ലഭിക്കുകയുള്ളൂ. ഇതിൽ നിന്നാണ് 2.5മില്യൺ ബ്രസീൽ ക്ലബ് കൊണ്ടു പോകുന്നത്.

Advertisement