യുവന്റസിന്റെ U-23 ക്യാപ്റ്റൻ ഇനി അറ്റലാന്റയിൽ

- Advertisement -

യുവന്റസിന്റെ അണ്ടർ 23 ടീമിന്റെ ക്യാപ്റ്റനായിരുന്ന സിമോണി മുറാറ്റോർ ഇനി അറ്റലാന്റയിൽ കളിക്കും. ഇന്നലെയാണ് അറ്റലാന്റ ഈ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. ഏഴു മില്യൺ നൽകിയാണ് അറ്റലാന്റ സിമോണിയെ സ്വന്തമാക്കിയത്. 22കാരനായ സിമോണിക്ക് വലിയ ഭാവി തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ താരത്തിന് യുവന്റസ് സീനിയർ ടീമിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.

അറ്റലാന്റയിൽ തനിക്ക് കഴിവ് തെളിയിക്കാൻ ആകുമെന്നാണ് സിമോണിയും കരുതുന്നത്. താരത്തിന്റെ കരാറിൽ യുവന്റസ് ബൈ ബാക്ക് ക്ലോസ് വെച്ചിട്ടില്ല.

Advertisement