ഫിറ്റ്നെസ് പരിശീലകനായ അന്റോണിയോ പിന്റസ് റയൽ മാഡ്രിഡിലേക്ക് തിരികെയെത്തി. അവസാന രണ്ടു വർഷമായി പിന്റസ് റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നില്ല. ഈ സമയത്ത് റയൽ മാഡ്രിഡ് പരിക്ക് കാരണം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഈ കഴിഞ്ഞ സീസണിൽ 59 പരിക്കുകൾ ആണ് റയൽ മാഡ്രിഡ് നേരിടേണ്ടി വന്നത്.
ഇതിനു ഒരു പരിഹാരമായാണ് റയൽ മാഡ്രിഡ് അന്റോണിയോ പിന്റസിനെ തിരികെയെത്തിക്കുന്നത്. അവസാന രണ്ടു വർഷം അന്റോണിയോ കോണ്ടക്ക് ഒപ്പം ഇന്റർ മിലാനിൽ ആയിരുന്നു പിന്റസ് ഉണ്ടായിരുന്നു. 2016ൽ സിദാൻ ആയിരുന്നു പിന്റസിനെ റയലിൽ എത്തിച്ചത്.













