മെസ്സിയുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഗ്രീസ്മാൻ

ബാഴ്‌സലോണയിൽ തന്റെ സഹ താരമായ മെസ്സിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബാഴ്‌സലോണ താരം ആൻറ്റോയിൻ ഗ്രീസ്സ്മാൻ. താരത്തിന്റെ പഴയ ഏജന്റും കൂടാതെ താരത്തിന്റെ അമ്മാവനും കഴിഞ്ഞ ദിവസം മെസിക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണയിൽ മെസ്സിയാണ് ഭരിക്കുന്നതെന്ന് ഗ്രീസ്മാന്റെ മുൻ ഏജന്റ് എറിക് ഒൽഹാറ്റ്സ് ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതികരണവുമായി ഗ്രീസ്മാൻ രംഗത്തെത്തിയത്.

ബാഴ്‌സലോണയിൽ എത്തിയ സമയത്ത് താൻ മെസ്സിയുമായി സംസാരിച്ചിരുന്നെന്നും മുൻപത്തെ വർഷം താൻ ബാഴ്‌സലോണയിൽ എത്താനുള്ള ഓഫർ നിരസിച്ചപ്പോൾ മെസ്സിക്ക് വിഷമം ഉണ്ടായെന്ന കാര്യം മെസ്സി തന്നോട് പറഞ്ഞിരുന്നെന്നും ഗ്രീസ്മാൻ പറഞ്ഞു. കൂടാതെ തന്റെ ഏജന്റ് തന്റെ സഹോദരിയാണെന്നും തന്റെ സഹോദരിയോ തന്റെ മാതാപിതാക്കളോ മെസ്സിയെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും ഗ്രീസ്മാൻ പറഞ്ഞു.