അൻസു ഫതി ലെവന്റെയ്ക്ക് എതിരെ ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട കാലമായി ഫുട്ബോൾ കളത്തിന് പുറത്ത് ഇരിക്കുന്ന സ്പാനിഷ് യുവതാരം അൻസു ഫതി ബാഴ്സലോണക്ക് ഈ മാസം തന്നെ കളത്തിൽ ഇറങ്ങും. താരം സെപ്റ്റംബർ 26ന് നടക്കുന്ന ലെവന്റെക്ക് എതിരായ ലാലിഗ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ എത്തും. അന്ന് സബ്ബായി 20 മിനുട്ട് താരത്തെ കളിപ്പിക്കാൻ ആണ് ബാഴ്സലോണയുടെ തീരുമാനം. ഒരു വർഷത്തിൽ അധികമായു അൻസു ഫുട്ബോൾ കളത്തിൽ ഇറങ്ങിയിട്ട്. താരത്തിന്റെ തിരിച്ചുവരവ് വളരെ കരുതലോടെയാണ് ബാഴ്സലോണ ആസൂത്രണം ചെയ്യുന്നത്.

താരം രണ്ട് ആഴ്ച ആയി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. അൻസു ഫതിക്ക് പരിക്ക് മാറാനായി മൂന്ന് ശസ്ത്രക്രിയകൾ ആണ് അവസാന ഒരു വർഷത്തിനിടയിൽ നടത്തിയത്. അതുകൊണ്ട് തന്നെ താരത്തിന് കഴിഞ്ഞ ഒരു സീസൺ മുഴവനായി തന്നെ നഷ്ടപ്പെട്ടു. കഴിഞ്ഞ സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. അൻസു തിരികെ വരുന്നത് ബാഴ്സലോണയുടെ ലാലിഗ കിരീട പോരാട്ടത്തിന് വലിയ കരുത്താകും. ലയണൽ മെസ്സിയുടെ അഭാവം ഈ യുവതാരത്തിലൂടെ നികത്താൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്.