“ഡി ലിറ്റ് ഈ സീസൺ അവസാനം യുവന്റസ് വിടും”

Juventus V Tottenham Hotspur 2019 International Champions Cup
SINGAPORE, SINGAPORE - JULY 21: Matthijs de Ligt of Juventus in action during the International Champions Cup match between Juventus and Tottenham Hotspur at the Singapore National Stadium on July 21, 2019 in Singapore. (Photo by Pakawich Damrongkiattisak/Getty Images)

ഫുട്ബോൾ ലോകത്തെ പ്രമുഖ ഏജന്റായ മിനോ റൈയോള വീണ്ടും വിവാദ പ്രസ്താവനകളുമായി വാർത്തകളിൽ നിറയുകയാണ്. പോഗ്ബ യുവന്റസിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ റൈയോള ഡി ലിറ്റും ക്ലബ് വിടുമെന്ന് പറഞ്ഞു. യുവന്റസിന്റെ സെന്റർ ബാക്കായ ഡി ലിറ്റിന്റെയും ഏജന്റ് റൈയോള ആണ്. ഈ സീസൺ അവസാനത്തോടെ ഡി ലിറ്റ് യുവന്റസ് വിടും എന്നാണ് റൈയോള പറഞ്ഞത്. യുവന്റസിന്റെ പ്രധാന സെന്റർ ബാക്കാണ് ഡിലിറ്റ്. എന്നാൽ പുതിയ കരാർ കിട്ടാനുള്ള അടവായാണ് ഫുട്ബോൾ പ്രേമികൾ ഇതിനെ കാണുന്നത്.

ഫുട്ബോൾ ലോകത്ത് ഏറ്റവും വെറുക്കപ്പെടുന്ന ഏജന്റാണ് റൈയോള. അയാക്സിൽ നിന്ന് വലിയ നീക്കത്തിലൂടെ ആയിരുന്നു ഡി ലിറ്റിനെ റൈയോള യുവന്റസിൽ എത്തിച്ചത്. കിയെല്ലിനിക്കു പ്രായമായത് കൊണ്ട് തന്നെ ഡി ലിറ്റിനെ കുറേ വർഷത്തേക്കുള്ള സെന്റർ ബാക്കായാണ് യുവന്റസ് കാണുന്നത്. താരം യുവന്റസ് വിടുക ആണെങ്കിൽ ബാഴ്സലോണയിലേക്ക് പോകാൻ ആണ് സാധ്യത. നേരത്തെയും ബാഴ്സലോണ താരത്തിനായി ശ്രമിച്ചിരുന്നു.

Previous articleഅൻസു ഫതി ലെവന്റെയ്ക്ക് എതിരെ ഇറങ്ങും
Next article“പ്രീമിയർ ലീഗ് കിരീടം നേടാനാവുന്നതിനുള്ള ടീം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്” – മോയ്സ്