ബാഴ്സലോണ ആശങ്കയിൽ, അൻസു ഫതി മാസങ്ങളോളം പുറത്ത്

20201108 075131
- Advertisement -

ബാഴ്സലോണയിലെ പ്രതിസന്ധികൾ തീരുന്നില്ല. ഇന്നലെ ബെറ്റിസിനെതിരെ വിജയിച്ചു എങ്കിലും അവർക്ക് ആ മത്സരത്തിനിടയിൽ അൻസു ഫതിയെ പരിക്ക് കാരണം നഷ്ടമായി. യുവ പ്രതിഭയായ അൻസുവിന്റെ മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത് എന്ന് ബാഴ്സലോണ ക്ലബ് അറിയിച്ചു. അൻസുവിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അങ്ങനെ ആണെങ്കിൽ മൂന്നു മുതൽ അഞ്ചു മാസം വരെ അൻസു ഫതി ബാഴ്സലോണ നിരയിൽ ഉണ്ടാകില്ല. ടീനേജ് താരം ഈ സീസൺ ഗംഭീരമായായ് തൂടങ്ങാൻ അൻസുവിന് ആയിരുന്നു. ഇതുവരെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയിരുന്നു. ബാഴ്സക്കായി ഈ സീസണിൽ ഇതുവരെ ഏറ്റവും നന്നായി കളിച്ചതും അൻസുവായിരുന്നു. താരത്തിന്റെ അഭാവം ബാഴ്സലോണക്ക് വലിയ തിരിച്ചടി തന്നെയാകും.

Advertisement