ഗോളില്ലെങ്കിലും ഫർമീനോ ലിവർപൂളിന് പ്രധാനപ്പെട്ട താരം

20201108 000216
- Advertisement -

ഫർമീനോയ്ക്ക് എതിരായ വിമർശനങ്ങളെ തള്ളി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ലിവർപൂളിന്റെ പുതിയ സൈനിംഗ് ആയ ജോട്ടയുടെ ഫോം ഫർമീനോയെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കും എന്ന സാഹചര്യം ഉയർത്തിയിരിക്കുകയാണ്. ജോട്ട ഇതിനകം തന്നെ ഏഴു ഗോളുകൾ ലിവർപൂളിനായി നേടി കഴിഞ്ഞും ഫർമീനോ ആകട്ടെ കഴിഞ്ഞ സീസണിൽ ആകെ ഒമ്പതു ഗോളുകളെ നേടിയിട്ടുള്ളൂ.

എന്നാൽ ഫർമീനോ ഗോളടിക്കുന്നില്ല എന്നത് ഒരു പ്രശ്നമല്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഫർമീനോ ഗോളടിക്കാതെ തന്നെ നിരവധി മത്സരങ്ങളിൽ ലിവർപൂളിന് വിജയം നൽകിയിട്ടുണ്ട്. ഗോളടിച്ചിട്ട് അതിലേറെയും. അതുകൊണ്ട് ഫർമീനോയ്ക്ക് മികവുണ്ടോ ഇല്ലയോ എന്നത് ഒന്നും ചർച്ച പോലും ചെയ്യേണ്ട കാര്യമല്ല എന്ന് ക്ലോപ്പ് പറഞ്ഞു.

Advertisement