ഡി മറിയക്ക് ഇരട്ട ഗോൾ, ഫ്രഞ്ച് ലീഗിൽ പി എസ് ജി ബഹുദൂരം മുന്നിലേക്ക്

20201108 073845
Credit: Twitter
- Advertisement -

ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗിനോട് ഏറ്റ തോൽവിയുടെ സങ്കടം ഫ്രഞ്ച് ലീഗിൽ ഒരു മികച്ച വിജയത്തോടെ പി എസ് ജി കുറച്ചു.
ലീഗ് വണിൽ പി എസ് ജി ഇന്ന് തുടർച്ചയായ ആറാം വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ റെന്നസിനെ ആണ് പി എസ് ജി തകർത്തത്. പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

എമ്പപ്പെ, നെയ്മർ, ഇക്കാർഡി തുടങ്ങി പ്രമുഖർ ഒന്നും പരിക്ക് കാരണം ഇറങ്ങാതിരുന്ന മത്സരത്തിൽ ഹീറോ ആയത് ഡി മറിയ ആണ്. 21, 73 മിനുട്ടുകളിൽ ആയിരുന്നു ഡി മറിയയുടെ ഗോളുകൾ. താരം ഒരു അസിസ്റ്റും ഇന്ന് സ്വന്തമാക്കി. മോയിസെ കീനിന്റെ ഗോളായിരുന്നു ഡി മറിയ ഒരുക്കി നൽകിയത്. കീനിന്റെ സീസണിലെ അഞ്ചാം ഗോളാണിത്. വിജയിച്ചു എങ്കിലും കീൻ, ഇദ്രിസ ഗുയെ, കെഹ്രർ എന്നിവർക്ക് മത്സരത്തിനിടെ പരിക്കേറ്റത് പി എസ് ജിക്ക് കൂടുതൽ ആശങ്ക നൽകും.

ലീഗിൽ 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി എസ് ജിക്ക് 24 പോയിന്റാണ് ഉള്ളത്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽകുകയാണ് പി എസ് ജി. രണ്ടാമതുള്ള ലില്ലെയെക്കാൾ അഞ്ചു പോയിന്റിന്റെ ലീഡ് ഇപ്പോൾ പി എസ് ജിക്ക് ഉണ്ട്.

Advertisement