അൻസു ഫതി ബയേണെതിരെ കളിക്കും

20211125 101042

ബാഴ്സലോണയുടെ യുവതാരം അൻസു ഫതി അടുത്ത ആഴ്ച തിരികെയെത്തും. താരം ബയേണെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കും എന്ന് ബാഴ്സയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. സാവിയും താരത്തെ പെട്ടെന്ന് തന്നെ കളത്തിൽ ഇറക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ബയേണ് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ബാഴ്സലോണക്ക് വളരെ നിർണായകമാണ്.

സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു അൻസുവിന് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇഞ്ച്വറി ആയിരുന്നു. ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന അൻസു കഴിഞ്ഞ മാസം മാത്രമായിരുന്നു ബാഴ്സലോണയ്ക്ക് ഒപ്പം കളത്തിൽ തിരിച്ചെത്തിയത്.

Previous articleടിം പെയിന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ – നഥാന്‍ ലയൺ
Next articleജിറൂദും പുറത്ത്, പരിക്കിനാൽ വലഞ്ഞ് മിലാൻ