ടിം പെയിന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ – നഥാന്‍ ലയൺ

ടിം പെയിന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് പറഞ്ഞ് നഥാന്‍ ലയൺ. താരത്തിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയന്‍ ക്യാമ്പിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ഓസ്ട്രേലിയയുടെ മുന്‍ നിര സ്പിന്നര്‍ പറഞ്ഞു.

സെക്സ്റ്റിംഗ് വിവാദത്തിനെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം പെയിന്‍ രാജി വെച്ചിരുന്നു. തന്റെ അഭിപ്രായത്തിൽ രാജ്യത്തെയും ലോകത്തിലെയും ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ടിം പെയിന്‍. താരത്തിന് ടീമിന്റെ നൂറ് ശതകമാനം പിന്തുണയുണ്ടാകുമെന്നും ലയൺ അറിയിച്ചു.

 

Previous articleഇന്ത്യൻ ടീം ബ്രസീലിൽ, ഇനി വലിയ മത്സരങ്ങൾ
Next articleഅൻസു ഫതി ബയേണെതിരെ കളിക്കും