ജിറൂദും പുറത്ത്, പരിക്കിനാൽ വലഞ്ഞ് മിലാൻ

20211125 102909

മിലാൻ ടീമിൽ ഒരു പരിക്ക് കൂടെ. ഇന്നലെ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഒലിവിയർ ജിറൂഡിന് ആണ് പരിക്കേറ്റത്. ഫ്രാൻസ് ഇന്റർനാഷണലിന്റെ ഇടത് ഹാംസ്ട്രിംഗിന് ആണ് പരിക്കേറ്റത്. നിരവധി ആഴ്ചകൾ വേണ്ടിവരും ജിറൂദ് ഇനി തിരികെയെത്താൻ. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ 35 കാരനായ ജിറൂദ് പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിനു പിന്നാലെയാണ് വീണ്ടും പരിക്കേറ്റത്.

ആന്റെ റെബിക്, ഡേവിഡ് കാലാബ്രിയ, ഫിക്കായോ ടോമോറി, മൈക്ക് മൈഗ്നൻ, അലസാന്ദ്രോ പ്ലിസാരി, സാമു കാസ്റ്റില്ലെജോ എന്നിവരും മിലാൻ നിരയിൽ പരിക്കേറ്റ് പുറത്താണ്.

Previous articleഅൻസു ഫതി ബയേണെതിരെ കളിക്കും
Next articleപ്രീക്വാർട്ടറിൽ എത്തും എന്ന് തന്നെ പ്രതീക്ഷ – സിമിയോണി