അൻസു ഫതി തിരികെയെത്തി

Newsroom

പരിക്ക് കാരണം അവസാന കുറേ കാലമായി കഷ്ടപ്പെടുന്ന ബാഴ്സലോണ യുവതാരം അൻസു ഫതി ടീമിൽ തിരികെയെത്തി. ഇന്ന് നടക്കുന്ന മയ്യോർക്കയുടെ എതിരായ മത്സരത്തിൽ ആകും അൻസു തിരിച്ചെത്തുക. താരം ബാഴ്സലോണയുടെ സ്ക്വാഡിൽ തിരികെയെത്തിയിട്ടുണ്ട്‌‌.

കോപ ഡെൽ റേയിൽ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു അൻസുവിന് അവസാനം പരിക്കേറ്റത്. മൂന്ന് മാസത്തോളം പരിക്ക് കാരണം പുറത്ത് ഇരുന്ന് കഴിഞ്ഞ് വന്ന് ഒരൊറ്റ ആഴ്ച കൊണ്ട് അൻസു വീണ്ടും പരിക്കേറ്റ് പുറത്ത് പോവുക ആയിരുന്നു. 20220501 171007

കഴിഞ്ഞ സീസൺ മുഴുവൻ പരിക്കേറ്റ് പുറത്തായിരുന്ന അൻസുവിനെ ഈ സീസണിലും പരിക്ക് ബുദ്ധിമുട്ടിക്കുക ആണ്. കഴിഞ്ഞ സീസണിലെ പരിക്ക് മാറാൻ നാലു ശസ്ത്രക്രിയകൾക്ക് താരം വിധേയനായിരുന്നു. അൻസുവിന്റെ തിരിച്ചുവരവ് വളരെ കരുതലോടെ കൈകാര്യം ചെയ്യാനാണ് ടീം ആലോചിക്കുന്നത്‌. ഇന്ന് സബ്ബായി അവസാന മിനുട്ടുകളിൽ അൻസു ഇറങ്ങിയേക്കും.