ഫോം തുടര്‍ന്ന് രാഹുല്‍, ലക്നൗവിന് മികച്ച സ്കോര്‍

Sports Correspondent

Klrahul

കെഎൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച സ്കോര്‍ നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റൺ ‍ഡി കോക്കും രാഹുലും ചേര്‍ന്ന് മികച്ച തുടക്കം ടീമിന് നൽകിയപ്പോള്‍ 4.2 ഓവറിൽ 42 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

13 പന്തിൽ 23 റൺസ് നേടിയ ഡി കോക്കിനെയാണ് ടീമിന് ആദ്യം നഷ്ടമായത്. ശര്‍ദ്ധുൽ താക്കൂറിനായിരുന്നു ഈ വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ ദീപക് ഹൂഡയും രാഹുലിന് മികച്ച പിന്തുണ നൽകിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 95 റൺസാണ് നേടിയത്. 34 പന്തിൽ 52 റൺസ് നേടിയ ഹൂഡയെയും താക്കൂര്‍ ആണ് പുറത്താക്കിയത്.

Shardulthakur

39 റൺസ് രാഹുലും സ്റ്റോയിനിസും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ 51 പന്തിൽ 77 റൺസ് നേടിയ രാഹുലിനെയും താക്കൂര്‍ മടക്കിയയച്ചു. മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ 17 റൺസും ക്രുണാൽ പാണ്ഡ്യ 9 റൺസും നേടിയപ്പോള്‍ 195/3 എന്ന സ്കോറാണ് ലക്നൗ നേടിയത്.