ഡാനി ആൽവേസിന്റെ ഭാവി അടുത്ത ആഴ്ച അറിയാം

20220604 211017

ബാഴ്സലോണയുടെ വെറ്ററൻ താരം ഡാൻ ആൽവേസ് ക്ലബിൽ തുടരുമോ ഇല്ലയോ എന്ന് അടുത്ത ആഴ്ച അറിയാം. ഡാനി ആൽവേസിന് ബാഴ്സലോണ പുതിയ കരാർ നൽകും എന്നാണ് സൂചനകൾ. ആൽവസിന് ബ്രസീലിന് ഒപ് ലോകകപ്പ് കളിക്കാൻ ആഗ്രഹം ഉണ്ടെന്നുള്ളത് കൊണ്ട് അതുകൊണ്ട് ലോകകപ്പ് വരെ ബാഴ്സലോണക്ക് ഒപ്പം തുടരണം എന്നാണ് താരം ആഗ്രഹിക്കുന്നത്.

ആറ് മാസത്തെയോ ഒരു വർഷത്തെയോ കരാർ ബാഴ്സലോണ ആല്വെസിന് നൽകും. അടുത്ത ആഴ്ച തന്നെ ഇതിൽ അന്തിമ തീരുമാനം ഉണ്ടാകും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ജനുവരിയിൽ ബാഴ്സലോണ സ്ക്വാഡിന്റെ ടീമായ ആൽവസ് അന്ന് ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സൈനിംഗ് ആയിരുന്നു.

ബാഴ്സലോണയിൽ 2008മുതൽ 2016വരെ ഉണ്ടായിരുന്ന ആൽവസ് ബാഴ്സലോണക്ക് ഒപ്പം 23 കിരീടങ്ങൾ നേടിയിരുന്നു. താരത്തിന്റെ പരിചയസമ്പത്ത് യുവതാരങ്ങളെ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നത് കൊണ്ടാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. ലോകകപ്പോടെ ആൽവേസ് ഫുട്ബോളിൽ നിന്ന് വിരമിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleമൊഹമ്മദൻസ് അടുത്ത സീസണിൽ തന്നെ ഐ എസ് എല്ലിലേക്ക് എത്താൻ ശ്രമിക്കും
Next article60 റൺസ് ജയം നേടി അഫ്ഗാനിസ്ഥാന്‍