മൊഹമ്മദൻസ് അടുത്ത സീസണിൽ തന്നെ ഐ എസ് എല്ലിലേക്ക് എത്താൻ ശ്രമിക്കും

Newsroom

20220604 203619
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് അടുത്ത സീസണിൽ തന്നെ ഐ എസ് എല്ലിലേക്ക് നേരിട്ട് പ്രവേശനം നേടാൻ ശ്രമിക്കും. കോർപറേറ്റ് എൻട്രി വഴി ഐ എസ് എല്ലിലേക്ക് എത്താൻ മൊഹമ്മദൻസിന്റെ ഉടമകളിൽ ഒരാളായ ദീപക് കുമാർ സിങ് പറഞ്ഞു. ദീപക് കുമറിന്റെ കമ്പനി ആയ ബങ്കർഹില്ലിന് മൊഹമ്മദൻസിൽ 50% ഓഹരി ഉണ്ട്. ഐ എസ് എല്ലിലേക്ക് കോർപ്പറേറ്റ് എൻട്രി നേടാനായി ടൊയാം ഇൻഡസ്ട്രീസ് എന്ന കമ്പനിയുമായി സഹകരിച്ച് മുന്നോട്ടു പോകാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്ന് ദീപക് കുമാർ പറയുന്നു.

ഈ വരുന്ന സീസണിൽ തന്നെ ഐ എസ് എൽ കളിക്കാനാണ് ആഗ്രഹം. ഇതിനായി എഫ് എസ് ഡി എല്ലുമായും ചർച്ചകൾ നടത്തും എന്നും ദീപക് കുമാർ പറഞ്ഞു. ഈ സീസണിൽ നടന്നില്ല എങ്കിൽ വരും സീസണിൽ മൊഹമ്മദൻസ് ഐ എസ് എല്ലിൽ എത്തും. ഇത് കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമുമായി സഹകരിച്ച് പ്രവർത്തിക്കാനും മൊഹമ്മദൻസ് തീരുമാനിച്ചിട്ടുണ്ട്. ഫുൾഹാമും മൊഹമ്മദൻസുമായി ഉടൻ സഹകരണ കരാറിൽ ഒപ്പുവെക്കും എന്നാണ് അദ്ദേഹം പറയുന്നത്‌. ന്യൂസ്9 സ്പോർട്സ് ആണ് ഈ വാർത്തകൾ റിപ്പോർട്ട് ചെയ്തത്.