60 റൺസ് ജയം നേടി അഫ്ഗാനിസ്ഥാന്‍

Afghanistannabi

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 60 റൺസിന്റെ വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ടോസ് നേടി സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 276 റൺസാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സിംബാബ്‍വേയെ 216 റൺസിന് ഒതുക്കി 60 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

94 റൺസ് നേടിയ റഹ്മത് ഷായും 88 റൺസ് നേടിയ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷഹീദിയും ആണ് അഫ്ഗാനിസ്ഥാനായി ബാറ്റിംഗിൽ തിളങ്ങിയത്. 17 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന റഷീദ് ഖാനും അതിവേഗം സ്കോറിംഗ് നടത്തി. സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസറബാനി 4 വിക്കറ്റ് നേടി.

67 റൺസ് നേടിയ സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്നസന്റ് കൈയ(39), ക്രെയിഗ് ഇര്‍വിന്‍(30) എന്നിവരാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി 4 വിക്കറ്റ് നേടിയപ്പോള്‍ ഫസൽഹഖ് ഫറൂക്കിയും റഷീദ് ഖാനും 2 വീതം വിക്കറ്റ് നേടി. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

Previous articleഡാനി ആൽവേസിന്റെ ഭാവി അടുത്ത ആഴ്ച അറിയാം
Next articleതന്റെ കുട്ടിയുടെ പേര് ഇമ്രാൻ എന്ന് ഇടാനുള്ള കാരണം വ്യക്തമാക്കി സിപോവിച്