ബാഴ്സലോണ ക്യാമ്പിലും കൊറോണ പോസിറ്റീവ്. ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ഇരു താരങ്ങളും ഇന്ന് മുതൽ ക്ലബിന്റെ ട്രെയിനിങിൽ പങ്കെടുക്കില്ല. ഇരുവരും ഐസൊലേഷനിൽ ആണെന്നും ക്ലബ് അറിയിച്ചു. ജനുവരി തുടക്കത്തിൽ ലാലിഗയിൽ വീണ്ടും കളിക്കാം എന്ന ഡാനി ആൽവസിന്റെ മോഹങ്ങൾക്ക് ഈ കൊറോണ വാർത്ത തിരിച്ചടിയാകും. ആൽവസ് തിരികെ എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു എങ്കിലും താരത്തിന് ജനുവരിയിൽ മാത്രമെ ബാഴ്സക്കായി കളിക്കാൻ ആകുമായിരുന്നുള്ളൂ.