രോഹിത് ശർമ്മയുടെ പരിക്ക് മാറിയില്ലെങ്കിൽ കെ.എൽ രാഹുൽ നായകനാവും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുൻപ് ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്ക് മാറി തിരിച്ചെത്തിയില്ലെങ്കിൽ കെ.എൽ രാഹുൽ ക്യാപ്റ്റനാവുമെന്ന് സൂചനകൾ. മുംബൈയിൽ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മ വിട്ട് നിന്നിരുന്നു.

വിരാട് കോഹ്‌ലിയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെയുള്ളത്. ജനുവരി 19നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നേരത്തെ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ.എൽ രാഹുലിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും തീരുമാനിച്ചിരുന്നു.