അടുത്തിടെയാണ് അലക്സ് കൊളാഡോയുമായുള്ള കരാർ ബാഴ്സലോണ നീട്ടിയിരുന്നത്. 2024 വരെയുള്ള പുതിയ കരാർ, സാവിയുടെ കൂടി പ്രത്യേക താല്പര്യത്തിലാണ് ബാഴ്സലോണ താരത്തിന് നൽകിയത്. അതേ സമയം മുന്നേറ്റ നിരയിൽ പുതിയ താരങ്ങളുടെ ആധിക്യം കാരണം കൊള്ളാഡോ ടീം വിടുന്നതിനെ കുറിച്ചു ചിന്തിക്കുന്നു എന്നാണ് പുതിയ സൂചനകൾ. കോച്ച് സാവിയുമായി ടീം മാറുന്നതിനെ കുറിച്ചു താരം സംസാരിച്ചിട്ടുണ്ട്. ലാ മാസിയയിലെ മികച്ച പ്രതിഭകളിൽ ഒരാളെ കൈവിടാൻ തയ്യാറാകാതിരുന്ന സാവി ഇതിന് സമ്മതം മൂളിയോ എന്നത് അറിവായിട്ടില്ല.
അതേ സമയം കൂടുതൽ താരത്തിന് കൂടുതൽ അവസരം ലഭിക്കുന്നതിന് വേണ്ടി ലോണിൽ വിടുന്നത് ബാഴ്സലോണയുടെ പരിഗണനയിൽ ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ടീമിനോടൊപ്പം നിന്നാൽ വളരെ കുറവ് അവസരങ്ങൾ മാത്രമേ ലഭിക്കൂ എന്നുള്ളത് ഉറപ്പാണ്. അതിനാൽ തന്നെ ലോണിൽ താരത്തെ കൈമാരുന്നതിനാണ് ബാഴ്സ മുൻതൂക്കം നൽകുന്നത്. കൊള്ളാഡോക്ക് വേണ്ടി സ്പാനിഷ് ലീഗിൽ നിന്ന് തന്നെ ആവശ്യക്കാർ ഉള്ളതിനാൽ, വളരെ മികച്ച ഓഫർ ലഭിച്ചാൽ മാത്രം താരത്തെ പൂർണമായി കൈമാറാനും ടീം തയ്യാറായേക്കും. കൈമാറ്റത്തിൽ സാവിയുടെ തീരുമാനം വളരെ സ്വാധീനം ചെലുത്തും. വളരെ കുറഞ്ഞ സമയം ആണെങ്കിലും പ്രീ സീസണിൽ കൊള്ളാഡോക്ക് അവസരം നൽകാൻ സാവി ശ്രദ്ധിച്ചിരുന്നു.
Story Highlight: Álex Collado could leave Barcelona in the next days