ശവപ്പെട്ടി പ്രതിഷേധവുമായി അലാവെസ് ആരാധകർ

ലാ ലീഗയിൽ ഒരു വ്യത്യസ്തമായ പ്രതിഷേധം നടന്നു. അലാവെസ് ആരാധകരാണ് ശവപ്പെട്ടി പ്രതിഷേധം ഗാലറിയിൽ ഒരുക്കിയത്. തിങ്കളാഴ്ച രാത്രിയിലേക്ക് അലാവെസ്ന്റെ മത്സരം മാറ്റിയതിനെ തുടർന്നാണ് ആരാധകർ ഇത്തരമൊരു പ്രതിഷേധം ഉയർത്താൻ പ്രേരണയായത്. ഫുട്ബാളിന്റെ ശവമടക്കാണ്‌ പ്രതീകാത്മകമായി ആരാധകർ ഗാലറിയിൽ ചിത്രീകരിച്ചത്.

“RIP ഫുട്ബോൾ” എന്ന ബാനറും ആരാധകർ ഉയർത്തിയിരുന്നു. കൂടുതൽ ടിവി കവറേജ് കിട്ടാൻ വേണ്ടിയാണു തിങ്കളാഴ്ചത്തേക്ക് അലാവെസ് മത്സരം മാറ്റിയത്. ലെവന്റെയ്‌ക്കെതിരായ കിക്കോഫ് ബഹിഷ്കരിച്ചു ആരാധകർ അഞ്ചു മിനുട്ട് വൈകിയാണ് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലെവന്റെയെ അലാവെസ് പരാജയപ്പെടുത്തിയിരുന്നു.