ഇരുപതുകാരന്റെ ഇരട്ട ഗോളിൽ റോമയ്ക്ക് ജയം

ഇരുപതുകാരൻ സാനിയോളോ താരമായി മാറിയ മത്സരത്തിൽ റോമയ്ക്ക് ജയം. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പോർട്ടോയെ ആണ് റോമ പരാജയപ്പെടുത്തിയത്. ഒന്നി‌നെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. സാനിയോളോ ആണ് റോമയുടെ രണ്ട് ഗോളുകളും നേടിയത്.

70ആം മിനുട്ടിലും 76ആം മിനുട്ടിലും ആയിരുന്നു സാനിയോളോയുടെ ഗോളുകൾ. 79ആം മിനുട്ടിൽ അഡ്രിയാനിലൂടെ ഒരു ഗോൾ മടക്കി എങ്കിലും സമനില നേടാൻ പോർട്ടോയ്ക്ക് ആയില്ല. പക്ഷെ ഒരു എവേ ഗോൾ ലഭിച്ചു എന്നത് പോർട്ടോയുടെ രണ്ടാം പാദത്തിലെ പ്രതീക്ഷ വർധിപ്പിക്കുന്നു.