ലാ ലീഗയിൽ നാഴികക്കല്ല് പിന്നിട്ട് പിക്വേ

- Advertisement -

ലാ ലീഗയിൽ 300 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ട് ബാഴ്‌സലോണ പ്രതിരോധ താരം പിക്വേ. റയൽ വയ്യഡോളിഡിനെതിരെ കളിച്ചതോടെയാണ് 300 ലാ ലീഗ എന്ന നേട്ടം പിക്വേ കൈവരിച്ചത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സലോണ ജയിച്ചിരുന്നു. 2006 സെപ്റ്റംബർ 24ന് സരഗോസ ജേഴ്‌സിയിൽ ആയിരുന്നു ലാ ലീഗയിൽ പിക്വേയുടെ അരങ്ങേറ്റം.

300 മത്സരങ്ങളിൽ 278 എണ്ണം മാത്രമാണ് താരം ബാഴ്‌സലോണ ജേഴ്‌സിയിൽ കളിച്ചത്. 22 മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലോൺ അടിസ്ഥാനത്തിൽ റയൽ സരഗോസയിൽ കളിച്ചതാണ്. അതെ സമയം 300 ലാ ലീഗ മത്സരങ്ങളിൽ കളിച്ചത്തിൽ വെറും 25 എന്നതിൽ മാത്രമാണ് പിക്വേ തോൽവിയറിഞ്ഞത്. 220 മത്സരങ്ങൾ ജയിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement