കൊണ്ടേ കോച്ച് ആയിരുന്നെങ്കിൽ ചെൽസി വിടുമായിരുന്നെന്ന് ഡേവിഡ് ലൂയിസ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അന്റോണിയോ കൊണ്ടേ ആയിരുന്നു ഇപ്പോഴും ചെൽസി കോച്ച് എങ്കിൽ താൻ ക്ലബ് വിടുമായിരുന്നെന്ന് ചെൽസിയുടെ ബ്രസീലിയൻ പ്രതിരോധ താരം ഡേവിഡ് ലൂയിസ്. പുതിയ പരിശീലകൻ സറിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡേവിഡ് ലൂയിസിന് കഴിഞ്ഞ തവണ കൊണ്ടേക്ക് കീഴിൽ അവസരങ്ങൾ കുറവായിരുന്നു. കഴിഞ്ഞ സീസണിൽ വെറും 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ഡേവിഡ് ലസ് ആദ്യ പതിനൊന്നിൽ ഇടം നേടിയിരുന്നത്. കൊണ്ടേക്ക് കീഴിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല.

2016/ 17 സീസണിൽ ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ ഡേവിഡ് ലൂയിസ് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കൊണ്ടേയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളും പരിക്കും മൂലം കഴിഞ്ഞ സീസണിൽ ലൂയിസിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. നേരത്തെ ചെൽസിയിലെ മറ്റൊരു ബ്രസീലിയൻ താരമായ വില്യനും കൊണ്ടേ ഇപ്പോഴും ചെൽസിയുടെ കോച്ച് ആയിരുന്നെങ്കിൽ ടീം വിടുമെന്ന് പറഞ്ഞിരുന്നു.