കഴിഞ്ഞ ദിവസം അലവേസിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയി റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. താരത്തിന്റെ മസിലിനാണ് പരിക്കേറ്റതെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചതോടെയാണ് മൂന്ന് ആഴ്ചയോളം ഹസാർഡ് പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായത്. കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് മൂലം വലഞ്ഞ ഹസാർഡിന് ഈ വർഷവും പരിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതും മൂലം ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു.
നേരത്തെ മത്സരം ശേഷം ഹസാർഡിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നതായി പരിശീലകൻ സിദാൻ പറഞ്ഞിരുന്നു. എന്നാൽ റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്ക് കൊണ്ട് വലയുന്ന ഹസാർഡ് വീണ്ടും പരിക്കേറ്റ് പുറത്തുപോയത് റയൽ മാഡ്രിഡിന് തിരിച്ചടിയാണ്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ശക്തരിനെതിരെയും ബൊറൂസിയ മോൻഷൻഗ്ലാഡ്ബായുമായുള്ള മത്സരവും ലാ ലീഗയിൽ സെവിയ്യ, അത്ലറ്റികോ മാഡ്രിഡ് എന്നിവരുമായുള്ള മത്സരവും നഷ്ട്ടമാകും.













