“ആഴ്സണൽ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെന്നത് ഓർത്ത് ഭയക്കുന്നില്ല” – അർട്ടേറ്റ

20201130 202156
- Advertisement -

ആഴ്സണൽ പരിശീലകനായ അർട്ടേറ്റയ്ക്ക് ഇത് അത്ര നല്ല കാലമല്ല‌. പ്രീമിയർ ലീഗിൽ ഇന്നലെ വീണ്ടും പരാജയപ്പെട്ടതോടെ ലീഗിൽ ബഹുദൂരം പിറകിൽ നിൽക്കുകയാണ് ആഴ്സണൽ. ഇപ്പോൾ അവർ 14ആം സ്ഥാനത്താണ് ഉള്ളത്. ലീഗിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ അഞ്ചിലും അർട്ടേറ്റയുടെ ടീം പരാജയപ്പെട്ടു. എന്നാൽ തന്റെ പരിശീലക സ്ഥാനം പോലും എന്നോർത്ത് ഭയമില്ല എന്ന് അർട്ടേറ്റ പറഞ്ഞു.

ആഴ്സണൽ പരിശീലകനായി എത്തുമ്പോൾ തന്നെ ഒരുദിവസം ഈ ജോലി പോകും എന്ന് തനിക്ക് അറിയാമായിരുന്നു. അത് എന്ന് എന്നു മാത്രമെ വ്യക്തത ഇല്ലാതുള്ളൂ. അതുകൊണ്ട് തന്നെ ജോലി കാര്യം ഓർത്ത് ഭയമില്ല. അർട്ടേറ്റ പറഞ്ഞു. തന്റെ ശ്രദ്ധ തന്റെ ജോലിയിൽ അല്ല. പകരൻ ഈ ടീമിനെ എങ്ങനെ മികച്ച ഫോമിലേക്ക് കൊണ്ടു വരാം എന്നതിലാണ്. അതിനായാണ് താൻ പരിശ്രമിക്കുന്നത് എന്നും അർട്ടേറ്റ പറഞ്ഞു.

Advertisement