റയൽ മാഡ്രിഡിനോട് ഗരെത് ബെയ്ല് യാത്ര പറഞ്ഞു

അങ്ങനെ അവസാനം ഗരെത് ബെയ്ല് റയൽ മാഡ്രിഡ് വിട്ടു. അവസാന ഒമ്പത് വർഷമായി റയൽ മാഡ്രിഡിന്റെ ഒപ്പം ഉണ്ടായിരുന്ന ഗരെത് ബെയ്ല് താൻ ക്ലബ് വിടുകയാണെന്ന് പറഞ്ഞു. റയൽ മാഡ്രിഡ് കരിയർ തന്റെ ഒരു സ്വപ്നമായിരുന്നു എന്നും സ്വപ്നം യാഥാർത്ഥ്യമാക്കി ആണ് താൻ മടങ്ങുന്നത് എന്നും ബെയ്ല് ഇൻ ഔദ്യോഗിക പ്രസ്താവനയിലൂടെ പറഞ്ഞു. ക്ലബ് പ്രസിഡന്റ് പെരസിനോടും ആരാധകരോടും ബെയ്ല് പ്രത്യേകം നന്ദി പറഞ്ഞു.20220601 150635

റയൽ മാഡ്രിഡിൽ ബെയ്ലിന് മികച്ച കരിയർ ആയിരുന്നു എങ്കിലും അവസാന വർഷങ്ങളിൽ ക്ലബും ബെയ്ലുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 32കാരനായ വെയിൽസ് താരം 2013ൽ സ്പർസിൽ നിന്നായിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത്. സ്പർസിൽ ഒരു കിരീടവും നേടാൻ കഴിയാതിരുന്ന ബെയ്ല് റയൽ മാഡ്രിഡിൽ 5 ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 16 കിരീടങ്ങൾ നേടിയാണ് മടങ്ങുന്നത്.