ബംഗാൾ സന്തോഷ് ട്രോഫി ക്യാപ്റ്റനെ ചെന്നൈയിൻ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗാൾ സന്തോഷ് ട്രോഫി ടീമിലെ ഒരു താരത്തെ കൂടെ ചെന്നൈയിൻ സ്വന്തമാക്കി. ബംഗാളിന്റെ ക്യാപ്റ്റൻ കൂടിയായ മൊനോതോഷ് ചക്ലദാറിനെ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്. ലെഫ്റ്റ് ബാക്കായ മൊനോതോഷ് സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഗോകുലം കേരളക്ക് വേണ്ടി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ജംഷദ്പൂർ റിസേർവ്സ് ടീമിന്റെയും ഭാഗമായിരുന്നു.

കൊൽക്കത്തയിലെ നിരവധി ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. കൊൽക്കത്തൻ ടീമായ മൊഹമ്മദൻസ്, ഭവാനിപൂർ, പതചക്ര, പീർലസ് എന്നീ ക്ലബുകളുടെ എല്ലാം ഭാഗമായിട്ടുണ്ട്. ബംഗാൾ സ്വദേശിയായ 19കാരൻ സജാൽ ബാഗിനെയും ചെന്നൈയിൻ ടീമിൽ എത്തിച്ചിട്ടുണ്ട്.