മാർസെലോക്ക് വീണ്ടും പരിക്ക്, ലെഫ്റ്റ് ബാക്ക് ഇല്ലാതെ റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി നൽകി മാർസെലോക്ക് വീണ്ടും പരിക്ക്. താരത്തിന് വലത് കാലിൽ പേശിയിലാണ് പരിക്ക് പറ്റിയത്. ഇതോടെ ലെഫ്റ്റ് ബാക് പൊസിഷനിൽ ആരും ഇല്ലാതെ പ്രതിസന്ധിയിലാണ് ക്ലബ്ബ്. മറ്റൊരു ലെഫ്റ്റ് ബാക്കായ മെൻഡി നേരത്തെ പരിക്ക് പറ്റി പുറത്തായതും റയലിന് തിരിച്ചടിയായി. നാച്ചോയും പരിക്കേറ്റ് പുറത്തായതോടെയാണ് പ്രധിരോധത്തിൽ സിദാന്റെ തലവേദന കൂടിയത്.

മാർസെലോക്ക് ഗ്രനാഡക്ക് എതിരായ ലീഗ് മത്സരത്തിൽ കളിക്കാനാകില്ല എന്ന് ഉറപ്പാണ്. നിലവിൽ റയലിന് പിറകിലായി രണ്ടാം സ്ഥാനത്തുള്ള ഗ്രനാഡക്ക് എതിരെ കടുത്ത പോരാട്ടം തന്നെയാകും റയലിന് നേരിടേണ്ടി വരിക. ആക്രമണ നിരയിൽ ഹസാർഡിന്റെ ഫോം ഇല്ലായ്മയും സിദാന്റെ ടീം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

Previous article“റാവിസ് പ്രതിധ്വനി സെവൻസ് 2019” ഫുട്ബാൾ ടൂർണമെന്റ്റ് കിരീടം യുഎസ്ടി ഗ്ലോബലിന്
Next articleടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇടം കയ്യൻ ബൗളറായി ജഡേജ