“റാവിസ് പ്രതിധ്വനി സെവൻസ് 2019” ഫുട്ബാൾ ടൂർണമെന്റ്റ് കിരീടം യുഎസ്ടി ഗ്ലോബലിന്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനിയും റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സും സംയുക്തമായി സംഘടിപ്പിച്ച ടെക്നോപാർക്കിലെ വിവിധ  ഐ ടി കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റ് കിരീടം യുഎസ്ടി ഗ്ലോബൽ (UST Global) കരസ്ഥമാക്കി. ഇന്നലെ ടെക്നോപാർക് ഗ്രൗണ്ടിൽ ആയിരങ്ങളെ സാക്ഷികളാക്കി നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇൻഫോസിസിനെ (Infosys) പരാജയപ്പെടുത്തിയാണ് യുഎസ്ടി ഗ്ലോബൽ (UST Global) ജേതാക്കളായത്. വനിതകൾക്കായി നടന്ന ഫൈവ്സ് ടൂർണമെന്റിൽ ഇൻഫോസിസിനെ (Infosys) പരാജയപ്പെടുത്തി ഓറക്കിൾ (Oracle) ജേതാക്കളായി.

ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനവും കിക്ക്ഓഫും ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ. മെഴ്‌സികുട്ടിയമ്മ നിർവഹിച്ചു. പ്രതിധ്വനി സ്പോർട്സ് കൺവീനർ രജിത് വിപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ മുഖ്യാതിഥി ആയിരുന്നു. റാവിസ് ഹോട്ടൽസ് ജനറൽ മാനേജർ ദിലീപ് കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ  സെക്രട്ടറി ജോസഫ് എസ്, ട്രെഷറർ വി ജോൺ,  പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ   എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടൂർണമെന്റ് കൺവീനർ ഹഗിൻ ഹരിദാസ് സ്വാഗതവും അജിൻ തോമസ് നന്ദിയും പറഞ്ഞു.

ടെക്കികളുടെ സാങ്കേതിക മികവ് ഉയർത്തുന്നതിന് ഒപ്പം ശാരീരിക മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള പ്രതിധ്വനിയുടെ ശ്രെമങ്ങളെ മന്ത്രി മെഴ്‌സികുട്ടിയമ്മ പ്രെത്യേകം പ്രശംസിച്ചു. ടെക്നോപാർക്കിന്റേതായ ഒരു ഫുട്ബോൾ ടീമിനെ വളർത്തി കോർപ്പറേറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആദരണീയ മന്ത്രി മെഴ്‌സികുട്ടിയമ്മ  വനിതകളുടെ ഫൈനൽ മത്സരം മുഴുവൻ കാണുകയും അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കാണികളെ ആവേശത്തിൽ ആറാടിച്ചു ഷൈജു ദാമോദരന്റെ ലൈവ് കമന്ററി ഫൈനലിന്റെ മാറ്റുയർത്തി.

മുഴുവൻ സമയവും എക്സ്ട്രാ ടൈമും ഗോൾ രഹിത സമനിലയിൽ ആയ കലാശ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് യു എസ് ടി ഗ്ലോബൽ (UST Global) വിജയിച്ചത്. വനിതകളുടെ 5സ് ടൂർണമെന്റിന്റെ ഫൈനലിൽ ഒറാക്കിൾ (Oracle)  രണ്ടിനെതിരെ  മൂന്ന് ഗോളുകൾക്ക് (3 – 2) ഇൻഫോസിസിനെ (Infosys) പരാജയപ്പെടുത്തി. ടൂര്ണമെന്റിനോട് അനുബന്ധിച്ചു നടന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിൽ ഇൻഫോസിസ് (Infosys) ഒറാക്കിളിനെ (Oracle) പരാജയപ്പെടുത്തി കിരീടം ചൂടി.  ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള ബാലു തമ്പി മെമ്മോറിയൽ ട്രോഫി  യു എസ് ടി ഗ്ലോബലിലെ ഷൈജു പത്രോസിനും (Shyju Pathrose)  ഒറാക്കിളിലെ  ദീപ്തി എസ് നായരിനും   (Deepthy S Nair) ലഭിച്ചു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ മാരായി യു എസ് ടി ഗ്ലോബലിലെ അനന്ദു രാജേന്ദ്രനും (Anandhu Rajendran) ഇൻഫോസിസിലെ ബെൽഫി ബേബിയും  (Belphy Baby) തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്കു റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് നൽകിയ ഡേ ഔട്ട്, ഡിന്നർ വൗച്ചറുകളും ലഭിച്ചു. കൂടാതെ ഹൈവ് സ്പോർട്സ് നൽകിയ ഗിഫ്റ് വൗച്ചറുകൾ, മൈ ഹോംലി കേക്ക്സ്, സഞ്ചി ബാഗ്‌സ് എന്നിവയും സമ്മാനമായി ലഭിച്ചു.

70 ഐ ടി  കമ്പനികളിൽ നിന്നുള്ള 78 ടീമുകളിൽ നിന്നായി 1200 ലധികം ഐ ടി ജീവനക്കാർ മാറ്റുരച്ച സെവൻസ് ടൂർണമെന്റിൽ 144  മത്സരങ്ങളാണ് നടന്നത്. 18 ഐ ടി കമ്പനികളിൽ നിന്നുള്ള 18 ടീമുകളിൽ നിന്നായി 200 ലധികം വനിത ഐ ടി ജീവനക്കാർ മാറ്റുരച്ച വനിതകളുടെ  ഫൈവ്സ് ടൂർണമെന്റിൽ  30  മത്സരങ്ങളാണ് ഉണ്ടായിരുന്നത്.  മൂന്നു മാസം നീണ്ടു നിന്ന ഫുട്ബോൾ മാമാങ്കത്തിന് ടെക്കികളുടെ ഇടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്.

 

ടൂര്ണമെന്റിനോട് അനുബന്ധിച്ചു പ്രത്യേകം  നടന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിൽ ഇൻഫോസിസ് (Infosys) ഒറാക്കിളിനെ (Oracle) പരാജയപ്പെടുത്തി കിരീടം ചൂടി. 25 കമ്പനികളാണ്  വനിതകളുടെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിൽ പങ്കെടുത്തത്.

ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ചകായികതാരത്തിനു പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരംനൽകിയിരുന്നു. റാവിസ് (Raviz) നൽകുന്ന സമ്മാനത്തോടൊപ്പം സഞ്ചിബാഗ്‌സ് (Sanchi Bags), ഹൈവ് (Hyve), മൈഹോംലികേക്ക് (My Homely Cakes)  എന്നിവരും സമ്മാനങ്ങൾ നൽകി  .

മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിരുന്നു.  ഓരോ ആഴ്ചയിലേയും കളി കാണാൻ വന്നിരുന്ന പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത  ലക്കിഡിപ് വിജയിക്കു  റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറുകളും ഇന്നലെ നൽകി.

ഇൻഫോസിസ് ആയിരുന്നു കഴിഞ്ഞ നാലു തവണയുംചാമ്പ്യന്മാർ, യു എസ് ടി ഗ്ലോബലായിരുന്നു റണ്ണേഴ്‌സ്അപ്പ്.

ഇൻഫോസിസ്( Infosys), യു എസ് ടി ഗ്ലോബൽ (UST Global), അലയൻസ് (Allianz) , ഐ ബി എസ് (IBS), ക്വസ്റ്റ്ഗ്ലോബൽ (Quest Global), ടാറ്റ എലക്സി (Tataelxsi), നിസ്സാൻ (Nissan), ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), എൻവെസ്റ്റ്നെറ്റ് ( Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ്( PITS) , നാവിഗേൻറ്(Navigant), ഒറാക്കിൾ(Oracle), ക്യൂബർസ്റ്റ് ( QBurst ), ഇൻ ആപ്പ് (InApp). H &R ( എച് &ആർ)  തുടങ്ങി കേരളത്തിലെ  പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ടൂർണമെൻറ് ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബോൾ  ടൂർണമെന്റാണ്.

മറ്റു വ്യക്തിഗത അവാർഡുകൾ
റാവിസ് പ്രതിധ്വനി 7s ഫൈനലിലെ മികച്ച താരം – ജിജിൻ എസ് (യു എസ് ടി ഗ്ലോബൽ)
റാവിസ് പ്രതിധ്വനി 5s ഫൈനലിലെ മികച്ച  താരം – രഞ്ജന പി വി (ഒറാക്കിൾ)
റാവിസ് പ്രതിധ്വനി 7s ടോപ് സ്കോറർ – ടയർ 1 – റൂബിൻ ജയിംസ് (സൺടെക്) – 11 ഗോളുകൾ
റാവിസ് പ്രതിധ്വനി 7s ടോപ് സ്കോറർ – ടയർ 2 – അരുൺ വി കെ ( ഇ വൈ) – 7 ഗോളുകൾ
റാവിസ് പ്രതിധ്വനി 5s ടോപ് സ്കോറർ – രമകാവതി മനോഹരൻ (ഇൻഫോസിസ്) – 5 ഗോളുകൾ
റാവിസ് പ്രതിധ്വനി 7s ടൂർണമെന്റിന്റെ മികച്ച ഗോൾകീപ്പർ –  അനന്ദു രാജേന്ദ്രൻ  (യു എസ് ടി ഗ്ലോബൽ)
റാവിസ് പ്രതിധ്വനി 5s ടൂർണമെന്റിന്റെ മികച്ച ഗോൾകീപ്പർ – ബെൽഫി ബേബി (ഇൻഫോസിസ്)
റാവിസ് പ്രതിധ്വനി 7s ടൂർണമെന്റിന്റെ  താരം – ബാലു തമ്പി മെമ്മോറിയൽ ട്രോഫി – ഷൈജു പത്രോസ്   (യു എസ് ടി ഗ്ലോബൽ)
റാവിസ് പ്രതിധ്വനി 5s ടൂർണമെന്റിന്റെ താരം – ബാലു തമ്പി മെമ്മോറിയൽ ട്രോഫി – ദീപ്തി എസ് നായർ (ഒറാക്കിൾ)

ടീം അവാർഡുകൾ

  • റാവിസ് പ്രതിധ്വനി വനിതാ പെനാൽറ്റി ഷൂട്ടൗട്ട് വിജയികൾ – ഇൻഫോസിസ്
  • റാവിസ് പ്രതിധ്വനി വനിതാ പെനാൽറ്റി ഷൂട്ടൗട്ട് റണ്ണർ അപ്പ് – ഒറാക്കിൾ
  • റാവിസ് പ്രതിധ്വനി 5s വിജയികൾ – ഒറാക്കിൾ
  • റാവിസ് പ്രതിധ്വനി 5s റണ്ണർ അപ്പ് – ഇൻഫോസിസ്
  • റാവിസ് പ്രതിധ്വനി 5s രണ്ടാം റണ്ണർ അപ്പ് – ഇന്നൊവേഷൻ ഇൻകുബേറ്റർ
  • റാവിസ് പ്രതിധ്വനി 7s വിജയികൾ – യു എസ് ടി റെഡ്സ്
  • റാവിസ് പ്രതിധ്വനി 7s റണ്ണർ അപ്പ് – ഇൻഫോസിസ് റെഡ്സ്
  • റാവിസ് പ്രതിധ്വനി 7s രണ്ടാം റണ്ണർ അപ്പ് – ഇൻഫോസിസ് ഗ്രീൻ

കൂടുതൽ വിവരങ്ങൾക്കായി

ജനറൽ കൺവീനർ –  ഹാഗിന് ഹരിദാസ് -(9562613583)