ടെർ സ്റ്റേഗൻ അടുത്ത ആഴ്ച ബാഴ്സലോണക്കായി ഇറങ്ങും

20210823 131236

ബാഴ്സലോണയുടെ ജർമ്മൻ ഗോൾ കീപ്പറായ ടെർ സ്റ്റേഗൻ അടുത്ത ആഴ്ച ക്ലബിനായി ഇറങ്ങും. പരിക്ക് കാരണം ആദ്യ മത്സരങ്ങളിൽ ടെർസ്റ്റേഗൻ കളിച്ചിരുന്നില്ല. ടെർ സ്റ്റേഗന് പക വല കാത്ത നെറ്റോ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചതും. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ടെർ സ്റ്റേഗനെ ആദ്യ ഇലവനിൽ എത്തിക്കാൻ ആണ് കോമാൻ ശ്രമിക്കുന്നത്. അവസാന മൂന്ന് മാസമായി ടെർസ്റ്റേഗൻ വിശ്രമത്തിലാണ്. യൂറോ കപ്പ് അടക്കം താരത്തിന് പരിക്ക് കാരണം നഷ്ടമായിരുന്നു.

2014 മുതൽ ബാഴ്സലോണയിൽ ഉള്ള താരമാണ് ടെർ സ്റ്റേഗൻ. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്. ടെർ സ്റ്റേഗൻ വന്നാൽ ബാഴ്സലോണ ഡിഫൻസും മെച്ചപ്പെടും എന്ന് കോമാൻ വിശ്വസിക്കുന്നു.

Previous articleശഖീരി ഇനി ലിയോൺ താരം
Next articleകിമ്മിചിന് ബയേണിൽ പുതിയ കരാർ