
ബയേൺ മ്യൂണിചിന്റെ വിശ്വസ്ത താരം ജോഷുവ കിമ്മിച് ബയേണിൽ പുതിയ കരാർ ഒപ്പുവെച്ചു. 2025വരെയുള്ള കരാറാണ് കിമ്മിച് ഒപ്പുവെച്ചത്. കിമ്മിചിനെ സ്വന്തമാക്കാൻ മറ്റു ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം ബയേണിൽ തന്നെ തുടരണമെന്ന് ഉറപ്പിക്കുകയായിരുന്നു. പുതിയ കരാറോടെ കിമ്മിച് ബയേണിലെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന രണ്ടാമത്തെ താരമായി മാറും. വർഷം 20 മില്യൺ വേതനം കിട്ടുന്ന കരാറാണ് കിമ്മിചിന് ലഭിക്കുക.
He's not going anywhere ❤️🤍#MiaSanMia #JK2025 pic.twitter.com/BzMvdXfLE6
— FC Bayern English (@FCBayernEN) August 23, 2021
2015 മുതൽ കിമ്മിച് ബയേണിൽ ഉണ്ട്. ഫുൾബാക്കായും ഡിഫൻസീവ് മിഡായും ഒക്കെ കിമ്മിച് ഗംഭീര പ്രകടനം ആണ് ഇതുവരെ ജർമ്മനിയിൽ നടത്തിയത്. ബയേൺ മ്യൂണിക്കിനൊപ്പം ഇതുവരെ 16 കിരീടങ്ങൾ കിമ്മിച് നേടിയിട്ടുണ്ട്. ഗൊറസ്കയും ഉടൻ കരാർ പുതുക്കും എന്നാണ് ബയേൺ ആരാധകർ വിശ്വസിക്കുന്നത്.