മുൻ ലിവർപൂൾ താരം ഡിർക്ക് കുയ്റ്റ് മാനേജർ കരിയറിൽ ഒരു പ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഡച്ച് ടീമായ എഡിഒ ഡെൻ ഹാഗിന്റെ ചുമതലയാണ് കുയ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. 41-കാരനായ കുയ്റ്റ് പുതിയ മാനേജരായി ചുമതലയേറ്റതായി ഇന്ന് ക്ലബ് പ്രഖ്യാപിച്ചു.
ഡച്ച് രണ്ടാം ഡിവിഷൻ ക്ലബായ ഡെൻ ഹാഗ്. ഇത്തവണ അവർ പ്രൊമോഷന് അടുത്ത് എത്തിയിരുന്നു എങ്കിലുംഞായറാഴ്‌ച എക്‌സൽസിയറിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെ ക്ലബിന് ടോപ് ഫ്‌ലൈറ്റിലേക്കുള്ള പ്രമോഷൻ നഷ്‌ടമായി.
2006 മുതൽ 2012വരെ കുയ്റ്റ് ലിവർപൂളിൽ ഉണ്ടായിരുന്നു. ലിവർപൂളിനായി 280 മത്സരങ്ങൾ കളിച്ചിട്ടുള്ള കുയ്റ്റ് 71 ഗോളുകൾ നേടിയിട്ടുണ്ട്. 2017ൽ ആയിരുന്നു കുയ്റ്റ് വിരമിച്ചത്.














