യുവ സെന്റർ ബാക്ക് ഗൗരവ് ബോറ ഒഡീഷ വിട്ടു, ഇനി നോർത്ത് ഈസ്റ്റിൽ

20220602 172259

ഒഡീഷ എഫ് സിയുടെ യുവ സെന്റർ ബാക്ക് ഗൗരവ് ബോറ താൻ ക്ലബ് വിടുന്നതായി അറിയിച്ചു. 2019 മുതൽ ഒഡീഷക്ക് ഒപ്പം ആയിരുന്നു ബോറ ഉണ്ടായിരുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആകും ബോറയെ സ്വന്തമാക്കുന്നത്. 23കാരനായ താരം ഒഡീഷ എഫ് സിക്ക് വേണ്ടി 41 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഇതിൽ 13 മത്സരങ്ങൾ കഴിഞ്ഞ സീസണിലായിരുന്നു.

മുമ്പ് പൂനെ സിറ്റിയുടെ അക്കാദമിയിൽ ആയിരുന്നു ബോറ ഉണ്ടായിരുന്നത്. അവിടെ നിന്ന് താരത്തെ ചെന്നൈ സിറ്റി ലോണിൽ സ്വന്തമാക്കി. ചെന്നൈ സിറ്റിക്കായി നടത്തിയ നല്ല പ്രകടനങ്ങളാണ് ഒഡീഷ ബോറയെ അന്ന് സ്വന്തമാക്കാൻ കാരണമായത്.

Previous articleമുൻ ലിവർപൂൾ താരം ഡർക് കുയ്റ്റ് ഡച്ച് ക്ലബിന്റെ പരിശീലകൻ
Next articleഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഡച്ച്, ജപ്പാൻ സഖ്യത്തിന്